Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panniyankara Toll Plaza.

Palakkad

പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽവാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ പ​റ്റി​ച്ച് പ​ണം വ​സൂ​ലാ​ക്കു​ന്ന ടോ​ൾ ക​മ്പ​നി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
പ്ര​ദേ​ശ​വാ​സി​ക​ൾ പു​തി​യ വാ​ഹ​നം വാ​ങ്ങി​യാ​ൽ അ​തി​നു പാ​സ് കൊ​ടു​ക്കാ​തെ ഉ​ട​മ​ക​ളെ വ​ട്ടം​ക​റ​ക്കു​ന്ന​തി​നെ​തി​രേ ഇ​ന്ന​ലെ വൈ​കീ​ട്ട് ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ടോ​ൾ​പ്ലാ​സ​യി​ലെ​ത്തി.

സൗ​ജ​ന്യ​പാ​സ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വാ​ക്ക​ൾ വാ​ഹ​ന​ങ്ങ​ൾ ട്രാ​ക്കു​ക​ളി​ൽ നി​ർ​ത്തി​യി​ട്ടു പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പ്പെ​ട്ട് പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് യു​വാ​ക്ക​ൾ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യ​ത്.

പ​ഴ​യ വാ​ഹ​നം​വി​റ്റ് പു​തി​യ​തു വാ​ങ്ങി​യാ​ലും പാ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ല. പ്ര​ശ്ന​മാ​കു​മെ​ന്നു​ക​ണ്ടാ​ൽ പ​രി​ശോ​ധി​ക്ക​ട്ടേ എ​ന്നു​പ​റ​യും. എ​ന്താ​യാ​ലും മൂ​ന്നു​മാ​സ​ത്തെ കാ​ല​താ​മ​സം വ​രു​മെ​ന്നും അ​തി​നാ​ൽ 340 രൂ​പ​യു​ടെ മാ​സ​പാ​സ് എ​ടു​ക്ക​ണ​മെ​ന്ന് പ​റ​യും.

ഇ​ത്ത​ര​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് ടോ​ൾ ബൂ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. യ​ഥാ​സ​മ​യം പ്ര​വേ​ശ​ന പാ​സ് പു​തു​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ഴും ഫാ​സ്ടാ​ഗ് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള പാ​സ് പു​തു​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ​ക​മ്പ​നി ത​ന്നെ നേ​ര​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പാ​സ് പു​തു​ക്കാ​നാ​യി ഫോ​ണി​ൽ സ​ന്ദേ​ശം വ​രു​മെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ ഫോ​ണി​ലേ​ക്കും ടോ​ൾ ക​മ്പ​നി സ​ന്ദേ​ശം അ​യ​ക്കാ​റി​ല്ല.
പ​രാ​തി​പ്പെ​ട്ടാ​ൽ പാ​സ് പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ് പ്ര​ശ്ന​മെ​ന്നും ഫാ​സ് ടാ​ഗ് വ​ഴി ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ടോ​ൾ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ക. 2022 മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ലാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​ത്.
അ​ന്നു​മു​ത​ൽ തു​ട​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​ന പ്ര​ശ്ന​വും.

Latest News

Corehub Up